പാലക്കാട്: സ്ത്രീകളുടെ നഗ്ന വിഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു എന്നാരോപിച്ച് വ്‌ളോഗറെ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം കെട്ടിയിട്ട് തല്ലി. അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്‌ലോഗര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘം ജിന്നയുടെ കടയിലെത്തി പൊതിരെ തല്ലുകയായിരുന്നു.നാട്ടുകാര്‍ക്ക് പതിയെ മാത്രമാണ് കാര്യങ്ങള്‍ മനസിലായത്. ഇതോടെ അഗളി പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വ്‌ളോഗര്‍ക്കെതിരെയും തല്ലിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ശരീരം മുഴുവൻ പരുക്കേറ്റ ജിന്നയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടില്‍ നിന്നുളള ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെക്കുറിച്ചടക്കം അസഭ്യവര്‍ഷം നടത്തുന്നതാണ് വ്‌ലോഗറുടെ രീതി. റൊമാന്റിക്ക് ജിന്ന ഒഫീഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പ്രത്യക്ഷപ്പെടുന്നത് അനുമതിയില്ലാതെ ചിത്രീകരിക്കുന്ന ലൈംഗിക ചുവയുളള വീഡിയോകളാണ്.
