എം.മുകേഷിൻറെ രാജി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനം

Theheadlinesmalayalam

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും സി.പി.ഐയും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിർണായകമാകും.

കേസിൽ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി മുകേഷിന് താൽക്കാലിക ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ ചേർന്ന് അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവെക്കേണ്ടത് ഇല്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കും.

മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നിൽക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. പാർട്ടി എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ കടുപ്പിച്ചതോടെ സിപിഎം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.

Share This Article
Leave a comment