ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിത്തതിൽ സാരമായ കേടുപാടുകൾ; നാവികനെ കാണാതായി

Theheadlinesmalayalam

മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈ നാവികസേന യോക്ക്‌യാർഡിൽ അറ്റകുറ്റപണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഒരാളെ കാണാതായി. തീപിടിത്തതിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുണ്ടായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി  പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കി. എല്ലാ പരിശ്രമങ്ങൾക്കുശേഷവും കപ്പലിനെ ശരിയായ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് നാവിക സേന പ്രസ്താവനയിൽ അറിയിച്ചു.

പരസ്യം ചെയ്യൽ

അപകടത്തെ തുടർന്ന് കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

Summary: A junior sailor is missing following a fire aboard the Indian Navy’s multi-role frigate INS Brahmaputra at Mumbai dockyard on Sunday evening. The ship is currently resting on its side.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment