ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ കാമുകിയുടെ ഭർത്താവിനെ കാറിന്റെ ബോണറ്റിൽ കിടത്തി അഞ്ച് കിലോമീറ്റർ ദൂരം കാർ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ്-ആഗ്ര ഹൈവേയിലാണ് സംഭവം. മാഹിർ എന്ന യുവാവാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സമീർ പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.
ബിലാരി ജില്ലക്കാരനായ സമീർ, കട്ഘറിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യ കാറിൽ മാഹിറിനൊപ്പം യാത്ര ചെയ്യുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരോടും സംസാരിക്കാൻ കാറിൻ്റെ മുന്നിലേക്ക് എത്തി. കാർ നിർത്താൻ വേണ്ടി സമീർ കാറിൻ്റെ ബോണറ്റിൽ കയറി. എന്നാൽ, സമീറിനെ ബോണറ്റിൽ കിടത്തി അതിവേഗത്തിൽ കാർ ഓടിച്ചുപോകുകയായിരുന്നു. മൊറാദാബാദ്-ആഗ്ര ഹൈവേയിലൂടെ അദ്ദേഹം അഞ്ച് കിലോമീറ്റർ കാർ ഓടിച്ചു. ഹൈവേയിൽ വഴിയാത്രക്കാർ കാർ തടയാൻ ശ്രമിച്ചെങ്കിലും മാഹിർ നിർത്തിയില്ല.
ഗതാഗതക്കുരുക്ക് കാരണം കാർ നിർത്തിയപ്പോൾ, വഴിയാത്രക്കാരിൽ ചിലർ ഉടൻ കാറിനെ വളയുകയും സമീറിനെ ബോണറ്റിൽ നിന്ന് ഇറക്കുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതാ സിറ്റി എസ്പി രൺവിജയ് സിംഗ് പറഞ്ഞു. വിവാഹം മുതൽ സമീറും ഭാര്യയും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അങ്ങനെ മൊറാദാബാദിലെ കരുള പ്രദേശത്ത് ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുകയായിരുന്നു ഇവർ. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Man Dragged for Kilometres on Car Bonnet after a Minor Dispute in Moradabad UP
pic.twitter.com/eDdbyu52WW
— Ghar Ke Kalesh (@gharkekalesh) January 16, 2025
