കേരളത്തിന് നാലാം വന്ദേ ഭാരത്; കോഴിക്കോട് – ഗോവ സർവീസ് അടുത്ത മാസം ആരംഭിക്കും

Theheadlinesmalayalam

കോഴിക്കോട്: എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സ്പെഷ്യലിന് പിന്നാലെ കേരളത്തിലേക്ക് നാലാം വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നു . ഗോവയിൽ നിന്നാണ് കേരളത്തിലേക്ക് പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നിലവിൽ മഡ്ഗാവ് – മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസാണ് കോഴിക്കോടേക്ക് നീട്ടുക. സർവീസ് നീട്ടുന്നത് കേന്ദ്രത്തിന്‍റെ സജീവ പരിഗണനയിലാണെന്നും ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ചയില്‍ അറിയിച്ചെന്നും പി ടി ഉഷ എംപി പറഞ്ഞു.

മംഗലാപുരം – മഡ്ഗാവ് റൂട്ടിൽ വന്ദേ ഭാരത് ആരംഭിച്ച സമയത്ത് തന്നെ ഇത് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അന്ന് റെയിൽവേ ബോർഡ് അത് പരിഗണിച്ചില്ല. പിന്നീട് സർവീസിന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് കേരളത്തിലേക്ക് നീട്ടാൻ ആലോചന തുടങ്ങിയത്. വടക്കൻ കേരളത്തിന്‍റെ ടൂറിസം രംഗത്തിന് കൂടി കുതിപ്പേകുന്ന റെയിൽ കണക്ടിവിറ്റിയായി ഇത് മാറും.

 

 

Share This Article
Leave a comment