കൊച്ചി: എളമക്കരയില്‍ നടുറോഡിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മരോട്ടിച്ചുവട് ഷാപ്പിന് സമീപം ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരോട്ടിച്ചുവട് പാലത്തിന് സമീപം താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. സംഭവത്തിൽ കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
