‘പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞു; ആരാണ് ഈ പി ആർ ഏജൻസി?’; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു

Theheadlinesmalayalam
Highlights
  • പിആർ ഏജൻസി ആരാണ് എന്താണ് ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം

പിണറായി വിജയനെന്ന വിഗ്രഹം ഉടഞ്ഞെന്ന് രമേശ് ചെന്നിത്തല. ഭൂരിപക്ഷ പ്രീണനത്തിനുള്ള ശ്രമമാണ് പിണറായി നടത്തിയതെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഭൂരിപക്ഷ വർഗീയ പ്രീണനത്തിനുള്ള ശ്രമം പിണറായി നടത്തുന്നു. പി ആർ ഏജൻസി ഉണ്ടെന്ന് കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയിലെ ജനങ്ങളെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അവരാരും സ്വർണക്കള്ളക്കടത്തുകാരല്ല. സ്വർണ്ണ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാക്കണം. പിആർ ഏജൻസി ആരാണ് എന്താണ് ചെയ്യുന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. പാർലമെൻറ് തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Share This Article
Leave a comment