പൃഥ്വി മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍, ബ്ലെസി സംവിധായകന്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം

Theheadlinesmalayalam

എഴുപതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ആടുജീവിതം’. മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രതേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ കാതൽ ദി കോർ ആണ് മികച്ച ചിത്രം. ആടുജീവിതം ഒരുക്കിയതിന് മികച്ച സംവിധായകനുള്ള പുരസ്കാരം ബ്ലെസി സ്വന്തമാക്കി. ആടുജീവിതത്തിനും, 2018നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സ്വഭാവ നടി – ​ശ്രീഷ്മ ചന്ദ്രൻ, പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ സ്വന്തമാക്കി.

ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ജോജു ജോർജ് നിർമ്മിക്കുകയും ഡബിൾ റോളിലെത്തുകയും ചെയ്ത ഇരട്ട മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

Share This Article
Leave a comment