പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും

Theheadlinesmalayalam

കന്നിയങ്കത്തില്‍ വയനാട്ടില്‍ നിന്ന് ജയിച്ചെത്തിയ പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഒപ്പമുണ്ടാകും. അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് പുത്തൻ ഉണർവ് നൽകും. ശനി, ഞായർ ദിവസങ്ങളിൽ വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.

ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയം നേടിയ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ കോൺഗ്രസിന്റെ ശബ്ദമായി മാറും.
4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോൺഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാർലമെന്റിലും ഉയരും.

Share This Article
Leave a comment