മണിപ്പൂർ മുഖ്യമന്ത്രിയുടെ സമാധാനത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ സംഘർഷം; സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 50 കുക്കി സ്ത്രീകൾക്ക് പരിക്ക്

കുക്കി ജനതയുടെ ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന സായുധ മെയ്തേയ് ഗ്രൂപ്പുകളെ നിർവീര്യമാക്കാനും നിരായുധമാക്കാനും കേന്ദ്ര സേന അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുക്കി വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

Theheadlinesmalayalam
Highlights
  • ബി.എസ്.എഫ്, സിആർപിഎഫ് സൈനീകർ ബലപ്രയോഗത്തിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ സൈബോൾ ഗ്രാമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 50-ലധികം കുക്കി സ്ത്രീകൾക്ക് പരിക്കേറ്റു, അവരിൽ ഒരാൾക്ക് ഇടതു കണ്ണിൽ റബ്ബർ ബുള്ളറ്റ് പതിച്ചതായി ട്രൈബൽ യൂണിറ്റി കമ്മിറ്റി അറിയിച്ചു. 45 കാരിയായ സ്ത്രീയെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധത്തിനിടെ അവരുടെ 18 കാരിയായ മകൾക്കും പരിക്കേറ്റതായി നാട്ടുകാർ പറഞ്ഞു. ബി.എസ്.എഫ്, സിആർപിഎഫ് വിന്യാസം ഒരു സംഘം സ്ത്രീകൾ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

ബി.എസ്.എഫ്, സിആർപിഎഫ് സൈനീകർ ബലപ്രയോഗത്തിലൂടെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. കുക്കികളുടെ ഭൂരിപക്ഷ മേഖലയാണ് കാങ്‌പോപി ജില്ല. കുക്കി ആധിപത്യമുള്ള കുന്നുകൾക്കും മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ താഴ്‌വരയ്ക്കും ഇടയിലുള്ള ‘ബഫർ സോണിലാണ് സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പൂരിൽ നടന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ക്ഷമാപണം നടത്തിയ ദിവസംതന്നെയാണ് സംഘർഷം ഉണ്ടായത്. സെയ്ബോൾ ഗ്രാമത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി ബങ്കറുകളിൽ നിന്ന് ബലമായി പിടിച്ചടക്കിയതിനെതിരെ 80-ലധികം കുക്കി സ്ത്രീകൾ പ്രതിഷേധിക്കുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു.

പരിക്കേറ്റവരിൽ ഭൂരിഭാഗം സ്ത്രീകളും സൈകുൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. കുക്കി ജനതയുടെ ജീവിതത്തെ അസ്ഥിരപ്പെടുത്തുന്ന സായുധ മെയ്തേയ് ഗ്രൂപ്പുകളെ നിർവീര്യമാക്കാനും നിരായുധമാക്കാനും കേന്ദ്ര സേന അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുക്കി വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഇംഫാലിൽ, മണിപ്പൂർ മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തിൽ ജനങ്ങളോട് സമാധാനത്തിനുള്ള ആഹ്വാനം നൽകി. “ഈ വർഷം മുഴുവൻ വളരെ നിർഭാഗ്യകരമായിരുന്നു. കഴിഞ്ഞ മെയ് 3 മുതൽ ഇന്നുവരെ സംഭവിച്ചതിൽ എനിക്ക് ഖേദമുണ്ട്, സംസ്ഥാനത്തെ ജനങ്ങളോട് ഖേദിക്കുന്നു. ഒരുപാട് പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീടുവിട്ടിറങ്ങി. എനിക്ക് അതിൽ ഖേദം തോന്നുന്നു,” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share This Article
Leave a comment