മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നായിരുന്നു മുൻ ഭാര്യയുടെ പരാതി. ബാലയുമായി ജീവിക്കുന്ന സമയത്ത് ശരീരീരകമായിവ ഉപദ്രവിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ടാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കടവന്ത്ര സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായ ദുരിതത്തിലേക്ക് തള്ളിവിട്ടു എന്ന് പരാതിയിൽ പറയുന്നു. മകളെ സംരക്ഷിച്ചില്ല എന്നും പരാതി ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ബാലക്കെതിരെ കേസെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ മുൻ ഭാര്യയും ബാലയും നേരത്തെ വാദപ്രതിവാദങ്ങൾ നടത്തിയിരുന്നു. ഇതിനിടെ ഇവരുടെ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ വിശദീകരണവുമായി രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് മുൻഭാര്യ നിയമപരമായി നീങ്ങിയത്. ബാലയ്‌ക്കെതിരെ മകൾ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബർ ബുള്ളിയിങ് നേരിട്ടിരുന്നു,
