തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജിക്കത്തിലും മുനവെച്ചാണ് പി പി ദിവ്യ സംസാരിക്കുന്നത്. വിമർശനം സദുദ്ദേശപരമായിരുന്നില്ലെന്നും ദുരുദ്ദേശപരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു വിമർശനം. പി പി ദിവ്യക്കെതിരായ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേൽനോട്ടം വഹിക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഐഎം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ സരുന്ദ്രന്റെ വിമർശനം. നവീൻ ബാബുവിന്റെ മരണത്തിൽ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും രാജി പ്രഖ്യാപനത്തിന് പിന്നാലെ പി പി ദിവ്യ പ്രതികരിച്ചു. തൻറെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ രാജിക്കത്തിൽ പറഞ്ഞു. പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി ചോദിച്ചെന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. യാത്രയയപ്പു ചടങ്ങിൽ ക്ഷണിക്കാതെ കടന്നുചെന്നായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്.
കണ്ണൂരില്‍ നിന്ന് സ്വദേശത്തേക്ക് സ്ഥലം മാറിപ്പോകുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പരാമര്‍ശമാണ് നവീന്റെ ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് ഉയരുന്ന ആരോപണം. താന്‍ നടത്തിയത് അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമായിരുന്നെന്ന് ദിവ്യ പറയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിലാണ് ആ സ്ഥാനത്തുനിന്ന് മാറുന്നതെന്നും ദിവ്യ വ്യക്തമാക്കി.
ജനരോക്ഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. എല്ലാം കഴിഞ്ഞു രാജി കൊണ്ട് പരിഹാരമാകുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പി.പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന് അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന് നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവന് തിരിച്ച് കൊടുക്കാന്‍ ആകുമോ? ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം – വിഡി സതീശന് വ്യക്തമാക്കി.
പി പി ദിവ്യയെ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. കെ കെ രത്നകുമാരി പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇതുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പി പി ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് നടപടി.
