വളർത്തുതത്ത കിങ്ങിണി ദുരന്തത്തിൽ നിന്നും രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ

വയനാട് ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് തൊട്ടുമുൻപായി വളർത്തുതത്ത നൽകിയ സൂചന രക്ഷപ്പെടുത്തിയത് രണ്ടു കുടുംബങ്ങളെ. ദുരന്തം ഉണ്ടാകുന്നതിന് തലേദിവസം മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. ഇതോടെ കിങ്ങിണി എന്ന വളർത്തു തത്ത അസ്വസ്ഥതകളും ശബ്ദങ്ങളും ഉണ്ടാക്കാൻ തുടങ്ങി. കൂട്ടിൽ ഉറുമ്പു വല്ലതും കയറിയതാകാം എന്ന് കരുതി യുവാവ് അടുത്ത് ചെന്ന് നോക്കുമ്പോൾ തത്ത തന്റെ ശരീരത്തിലെ പച്ചത്തൂവലെല്ലാം പൊഴിച്ചു നിൽക്കുന്നു. അന്ന് രാത്രിയിൽ പതിവില്ലാത്ത ബഹളങ്ങളാണ് തത്ത കാണിച്ചത്. ഇതോടെ എന്തോ അപകടം തോന്നിയ യുവാവ് സുഹൃത്തിനെ വിവരം അറിയിച്ചു. … Continue reading വളർത്തുതത്ത കിങ്ങിണി ദുരന്തത്തിൽ നിന്നും രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ