ഷിരൂരിൽ നിന്ന് സൈന്യം മടങ്ങും; തെരച്ചില്‍ പുഴയിലേക്ക്

Theheadlinesmalayalam

ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിലില്‍ ഏഴാം നാള്‍ പുരോഗമിക്കുമ്പോൾ അര്‍ജുന്‍ ഓടിച്ച ലോറി കരയില്‍ ഇല്ലെന്ന് ഉറപ്പിച്ച് സൈന്യം. ഇതോടെ തെരച്ചിൽ പൂർത്തിയാക്കിയ സൈന്യം ഇന്ന് രാത്രിയോടെ മടങ്ങും. ലോറി പുഴയില്‍ ഉണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് ജില്ലാഭരണകൂടവും. ഇതിന്റെ ഭാഗമായി പുഴയിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.

റഡാറിൽ സിഗ്നൽ ലഭിച്ച മൂന്നിടത്തും പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. ഇതോടെയാണ് കരയിൽ ലോറി ഇല്ല എന്ന കാര്യം സൈന്യവും സ്ഥിരീകരിച്ചത്. ഇനി ഗംഗാവാലി പുഴ കേന്ദ്രീകരിച്ചായിരിക്കും തിരച്ചിൽ. ഇതിനിടെ, പുഴയിൽ വീണ എൽപിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കെത്തിച്ചു. മണ്ണിടിച്ചിലിൽ കാണാതായ ടാങ്കർ 7 കിലോമീറ്റർ മാറിയാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നുകളഞ്ഞ ശേഷമാണ് കരയ്ക്കെത്തിച്ചത്.

പരസ്യം ചെയ്യൽAlso read-ഷിരൂർ മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു; പരിശോധന ഇനി പുഴയിൽ

അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment