ഷിരൂർ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

Theheadlinesmalayalam

ബന്ധപ്പെട്ട വാർത്തകൾ

കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്നാണ് വിവരം. ഇന്ന് തെരച്ചിലിനായി സൈന്യം പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ പ്രദേശത്ത് പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിച്ചിരുന്നു. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.

Also read-ഷിരൂരിൽ അര്‍ജുനെ തിരഞ്ഞ് സൈന്യവും; റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് മന്ത്രി

ഇന്ന് റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്‌തെന്നും ഇതിൽ ലോറിയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തൊട്ടടുത്ത പുഴയിൽ ചെറുദ്വീപ് പോലെ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

  • First Published : July 21, 2024, 8:29 pm IST

Source

Share This Article
Leave a comment