മുംബൈ-ഹൗറ മെയിലിൻ്റെ 18 കോച്ചുകൾ പാളം തെറ്റി; രണ്ട് മരണം

Theheadlinesmalayalam

ചൊവ്വാഴ്ച പുലർച്ചെ ജാർഖണ്ഡിലെ ചക്രധർപൂരിന് സമീപം മുംബൈ-ഹൗറ മെയിലിൻ്റെ 18 കോച്ചുകൾ പാളതെട്ടി. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ രാജ്ഖർസ്വാൻ വെസ്റ്റ് ഔട്ടറിനും ബരാബാംബൂവിനും ഇടയിൽ പുലർച്ചെ 3.45 നായിരുന്നു അപകടം.

“ട്രെയിൻ നമ്പർ 12810 മുംബൈ-ഹൗറ മെയിലിൻ്റെ 18 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി ചക്രദർപൂരിലേക്ക് കൊണ്ടുപോയി. എതിർവശത്ത് നിന്ന് വരികയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് മുംബൈ-ഹൗറ മെയിൽ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

അപകടങ്ങൾ തുടർകഥയായതോടെ റെയിൽവേ മന്ത്രാലയം ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് കാഞ്ചംജംഗ എകസ്പ്രെസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. തുടർന്ന് റെയിൽവേ സുരക്ഷാ നടപടി ശക്തമാക്കിയെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല എന്നതാണ് അപകടങ്ങൾ സൂചിപ്പിക്കുന്നത്. ജൂലൈ 18ന് ഉത്തർ പ്രദേശിലും ട്രെയിൻ പാളം തെയറ്റി അപകടം ഉണ്ടായിരുന്നു.

Share This Article
Leave a comment