റാണി ജോൺ പരുമലയുടെ നോവൽ പ്രകാശനം ചെയ്തു

Theheadlinesmalayalam

അടൂർ: റാണി ജോൺ പരുമല രചിച്ച വാസുകി എന്ന നോവൽ ഏനാത്ത് പ്രകാശനം ചെയ്തു. ഏനാത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ പഞ്ചായത്ത് മെമ്പർ ബീന ബിനുവിന് ആദ്യ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു.

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആശ വിഎസ് അധ്യക്ഷയായി. പ്രശസ്ത കവി പീതാംബരൻ പരുമല പുസ്തകത്തെ പരിചയപ്പെടുത്തി. വിജു രാധാകൃഷ്ണൻ സ്റ്റീഫൻ അലക്സാണ്ടർ, അടൂർ രാമകൃഷ്ണൻ ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് തുണ്ടത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാമണി ഹരികുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭ, ഷീബ,സാമൂഹ്യപ്രവർത്തകരായ എസ്.സി ബോസ്,ജോബ് ജോസഫ് ഓലിക്കുളങ്ങര സുരേന്ദ്രൻ, വ്യാപാരി വ്യവസായി സമതി ഏനാത്ത് യൂണിറ്റ് പ്രസിഡൻ്റ് ബുഖാരി നിലാമുറ്റം എന്നിവർ സംസാരിച്ചു.

Share This Article
Leave a comment