ശബരിമല വിമാനത്താവളം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു; ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നീക്കത്തില്‍ വിജ്ഞാപനങ്ങള്‍ റദ്ദാക്കി

Theheadlinesmalayalam

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ശബരിമല വിമാനത്താവളം പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം നിശ്ചലമായി. കഴിഞ്ഞ മാസം 31നാണ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, സര്‍ക്കാര്‍ നടപടികളിലെ പിഴവ് വ്യക്തമാക്കിയിരുന്നു. . കേസ് കോടതി പരിഗണിച്ചപ്പോള്‍, രണ്ട് നിയമപ്രശ്‌നമാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജന്‍സി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയില്‍ പഠനം നടത്തിയത് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഏജന്‍സിയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളില്‍ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്.

ഇതോടെ പദ്ധതി അനശ്ചിതമായി നില്‍ക്കുകയാണെന്ന് അറിയിക്കാതെ ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാര്‍ച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാക്കുകയാണെന്ന് സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു. ഇനി പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചാലും വലിയ കടമ്പകളാണുള്ളത്. സാമൂഹികാഘാതപഠനത്തിന് പുതിയ ഏജന്‍സിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികള്‍ ആദ്യംമുതല്‍ തുടങ്ങേണ്ടിവരും. ഇതു വിമാനത്താവള പദ്ധതിയെ വര്‍ഷങ്ങളോളും പിന്നോട്ട് അടിക്കും.

Share This Article
Leave a comment