തൃശൂർ റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

Theheadlinesmalayalam

തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് ശബരി എക്സ്പ്രെസിൽ പോകാനായി എത്തിയ ജസന ബീഗമാണ് റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് വേദന അനുഭവപ്പെട്ടത്. സംഭവം കണ്ട നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു

ഇന്ന് രാവിലെ 10.30 മണിയോടെ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും കാണുന്നത്. ജസന ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ ആംബുലൻസ് സേവനം തേടി. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ യുവതി പ്രസവിച്ചു. ആശുപത്രിയിലെത്തിച്ച യുവതിക്ക് തുടർ ചികിത്സ നൽകി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Share This Article
Leave a comment