നരബലിയും അഘോരി ആചാരവും തടയാൻ നിയമം പാസാക്കി ​ഗുജറാത്ത് നിയമസഭ

Theheadlinesmalayalam

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ട് ഗുജറാത്ത് നിയമസഭ ബുധനാഴ്ച ബിൽ ഏകകണ്ഠമായി പാസാക്കി. നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ നിയമത്തിന്റെ പിൻബലത്തോടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികളെടുക്കുമെന്ന് നിയമം പറയുന്നു.

വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ബിൽ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ആളുകൾക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷം വരെ നീളുന്നതുമായ ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്തും. നിയമസഭ ഐകകണ്‌ഠേനയാണ് ബിൽ പാസാക്കിയത്. വിജ്ഞാപനം വന്ന് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

Share This Article
Leave a comment