‘വേസ്റ്റ് ഇടാനെന്ന പേരില്‍ വീടിന് പിന്നിൽ കുഴിയെടുത്തു’; കലവൂരിലെ സുഭദ്രയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Theheadlinesmalayalam

ആലപ്പുഴ: സുഭദ്ര കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലക്ക് മുൻപേ കുഴിയെടുത്തതായി പൊലീസ് സംശയം. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരിയുടെ മൊഴി. ചപ്പുചവറുകൾ ഇടാൻ കുഴിയെടുക്കണം എന്നാണ് മാത്യുസും ശർമ്മളയും ആവശ്യപ്പെട്ടത്. ആദ്യം വെട്ടിയ കുഴിക്ക് ആഴം പോരെന്ന് പറഞ്ഞ് വീണ്ടും ആഴം കൂട്ടിയതായും മേസ്തിരി പറഞ്ഞു.

കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തീയതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാൻ വന്നപ്പോൾ കുഴി മൂടിയതായി കണ്ടു എന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. സുഭദ്രയുടെ കൊലപാതകം സ്വർണത്തിന് വേണ്ടിയാണെന്ന് സംശയം ബലപ്പെടുന്നു. സ്വർണാഭരണങ്ങൾ പണയം വെച്ചതായി കണ്ടെത്തി. പണയം വയ്ക്കാൻ എത്തിയത് ശർമ്മിള ഒറ്റയ്ക്ക് എന്ന് പോലീസ്. ശർമ്മിള തനിച്ചെത്തി സ്വർണം പണയം വെച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. സുഭദ്രയും- ശർമിളയും ആയി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും

ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവർ സുഭദ്രയുടെ സ്വർണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തി എന്ന സംശയിക്കുന്ന മാത്യൂസിനോട് ഓഗസ്റ്റ് 10ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മാത്യുസും ശർമിളയും മുങ്ങിയത്. പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Share This Article
Leave a comment