ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു

Theheadlinesmalayalam

കൽപ്പറ്റയിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെൻസൻ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ തുടരുന്നതിനിടയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കൽപറ്റയിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളും ചികിത്സയിൽ തുടരുകയാണ്.

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും സഹോദരിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുന്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വന്നത്.

അപകടത്തിൽ ശ്രുതിക്കും പരിക്കേറ്റെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരും ശ്രുതിയുടെ ബന്ധുക്കളാണ്. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി ശ്രുതിയും ജെൻസണും സഞ്ചരിച്ചിരുന്ന വാൻ നേരേ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.

Share This Article
Leave a comment