തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Theheadlinesmalayalam

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്.

പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share This Article
Leave a comment