ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; അക്രമിയെ കീഴപ്പെടുത്തി സീക്രറ്റ് സർവീസ്

Theheadlinesmalayalam

പ്രസിഡൻറ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയിൽ വെച്ചാണ് ട്രംപിന് നേരെ ആക്രമണ ശ്രമം നടന്നത്. ട്രംപ് ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ് കീഴ്പ്പെടുത്തുകയായിരുന്നു. 58 കാരനായ റയൻ വെസ്ലി റൗത്ത് ആണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. ഇയാളിൽ നിന്ന് AK 47 തോക്ക് കണ്ടെടുത്തു. എന്നാൽ തനിക്കും കൂടെ ഉള്ള ആളുകൾക്കും കുഴപ്പം ഒന്നും ഇല്ലെന്നും എല്ലാവരും സുരക്ഷിതർ ആണെന്നും ട്രംപ് അറിയിച്ചു.

അക്രമിക്ക് നേരെ സീക്രറ്റ് സർവീസ് വെടിയുതിർത്തു. എന്നാൽ ഓടിരക്ഷപെടാനുള്ള അദ്ദേഹത്തിന്റെ ശ്രമം അവർ തടയുകയും അദ്ദേഹത്തെ കീഴടക്കുകയും ആയിരുന്നു. AK 47, രണ്ട് ബാക്ക്പാക്കുകൾ, ഒരു ഗോ പ്രോ കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ നിലപാട് പ്രചരിപ്പിച്ച വ്യക്‌തിയാണ് കസ്റ്റഡിയിലുള്ള റയൻ വെസ്ലി . ഇത് കൂടാതെ യുക്രൈനായി സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമവും ഇദ്ദേഹം നടത്തിയിരുന്നു.

Share This Article
Leave a comment