സാങ്കേതിക തകരാർ: ട്രിച്ചി – ഷാർജ വിമാനത്തിന് സുരക്ഷിത ലാൻഡിംഗ്

Theheadlinesmalayalam

ട്രിച്ചി- ഷാര്‍ജ വിമാനത്തില്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി. രണ്ടരമണിക്കൂർ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നു. തുടർന്നാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്.  141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി ഏറെ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Leave a comment