അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 177 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 99 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം. എട്ട് സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുമ്പോള്‍ കമലയ്ക്ക് ലീഡ് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നാണ് വിലയിരുത്തല്‍. കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ലീഡ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുന്‍പ് ഉറപ്പിച്ചു പറയാന്‍ സാധിച്ചിരുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കമലയ്ക്ക് ലീഡ്.
പെന്‍സില്‍വേനിയ, മിഷിഗണ്‍, നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ തീരുമാനം എന്താണെന്ന് അറിയാനാണ് അമേരിക്ക ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. മിഷിഗണ്‍, നോര്‍ത്ത് കരോളിന, വിസ്‌കോണ്‍സ് എന്നിവിടങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ജോര്‍ജിയ, പെന്‍സില്‍വാനിയ, ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും നിലവില്‍ ലീഡ് ചെയ്യുന്നു.
നിര്‍ണായക പോരാട്ടം നടക്കുന്ന ജോര്‍ജിയയില്‍ 16 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇവിടെയും ഇതുവരെ 52 ശതമാനം വോട്ടുകള്‍ ട്രംപിന് ലഭിച്ചു. മിഷിഗണിലും പെന്‍സില്‍വാനിയയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയും ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ലീഡ് ചെയ്യുന്നു.