ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്

Theheadlinesmalayalam

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ കേസ്. കൊച്ചി ഇൻഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇൻഫോപാര്‍ക്ക് പൊലീസ് അറിയിച്ചു.

ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സംവിധായകന്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് തന്നെ വീടുവച്ച് നല്‍കാന്‍ തയാറാണ് എന്ന് പറഞ്ഞിരുന്നു. 5 സെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് അഖില്‍ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ ദുരിതബാധിതരെ സഹായിക്കാനായി ഇതുവരെ അയച്ച പണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അഖില്‍ മാരാര്‍ പങ്കുവച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

Share This Article
Leave a comment