‘എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷം’; കെ ബി ഗണേഷ് കുമാർ

Theheadlinesmalayalam

തിരുവനന്തപുരം: അമ്മയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് നടനും മന്ത്രിയുമായ കെ. ബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടന നശിച്ച് കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമാണിതെന്നും ഗണേഷ് പറഞ്ഞു.

‘മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരും കയ്യിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 130 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ല. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം’, ഗണേഷ് കുമാർ പറഞ്ഞു.

Share This Article
Leave a comment