കുഴിയില്‍ വീണ് കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൊട്ടി; വിടവിലൂടെ പുറത്തേക്ക് വീണ വിദ്യാര്‍ഥിക്കു പരിക്ക്

Theheadlinesmalayalam

തിരുവനന്തപുരം: പള്ളിപ്പുറത്ത് കുഴിയില്‍ വീണതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൊട്ടി. ഇതിന്റെ വിടവിലൂടെ പുറത്തേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്കു പരിക്കേറ്റു. തലയ്ക്കു ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപം കുറക്കോടുവെച്ച് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാര്‍ഥി ആറ്റിങ്ങല്‍ വലിയകുന്ന് നിലാവില്‍ നവനീത് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്കുപോയ കെ.എസ്.ആര്‍.ടി.സി. ബസ് കുഴിയില്‍ വീണപ്പോള്‍ പിന്‍ഭാഗത്തെ ചില്ല് പൊട്ടിവീഴുകയായിരുന്നു. ഇതിന്റെ വിടവിലൂടെ നവനീത് റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ ബസിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Share This Article
Leave a comment