ലഹരിപാര്‍ട്ടികള്‍ നടന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം; ഗായിക സുചിത്രക്കെതിരെ റിമ കല്ലിങ്കല്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

Theheadlinesmalayalam

കൊച്ചി: വീട്ടില്‍ ലഹരിപാര്‍ട്ടികള്‍ നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നിയമ നടപടിയുമായി നടി റിമ കല്ലിങ്കല്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും നടി റിമ കല്ലിങ്കല്‍ വ്യക്തമാക്കി.സമൂഹമാധ്യമത്തില്‍ പങ്കു വച്ച് കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.

നടി റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു എന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

ലഹരിപാര്‍ട്ടി നടത്തിയിട്ടില്ലെന്നും അതിന്റെ പേരില്‍ അറസ്റ്റിലായിട്ടില്ലെന്നും റിമ വ്യക്തമാക്കി. വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രം കുറിപ്പിലാണ് നിയമ നടപടി സ്വീകരിക്കുമെന്ന് റിമ കല്ലിങ്കല്‍ വ്യക്തമാക്കിയത്.

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

Share This Article
Leave a comment