പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ ചുമതല, ഉത്തരവിറക്കി സര്‍ക്കാര്‍

Theheadlinesmalayalam

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. നിലവിൽ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തില്‍ പ്രേംകുമാറിനെ ചുമതലയേല്‍പ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്തുകൊണ്ടും ഡബ്ല്യൂസിസിയെ അഭിനന്ദിച്ചും പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ‘പവര്‍ ഗ്രൂപ്പി’നെക്കുറിച്ച് അറിയില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്.

Share This Article
Leave a comment