നടന്‍ വിനായകന് നേരേ കയ്യേറ്റം; ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി വിനായകന്‍

Theheadlinesmalayalam

കൊച്ചി : ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് നടന്‍ വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. വിനായകന്‍ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി വിനായകന്‍ പറഞ്ഞു. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.

Share This Article
Leave a comment