നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ കോൺഗ്രസ്സ് വിജത്തിലേക്ക്. അവസാന റിപ്പോർട്ട് അനുസരിച്ച് കോൺഗ്രസ്സ് കേവല ഭൂരിപക്ഷം മറികടന്നു. എഐസിസി ആസ്ഥാനത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് തുടക്കമായി. ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം തുടങ്ങി. അതേസമയം ആദ്യ 10 മിനിറ്റിലെ ഫലസൂചനകളിൽ ജമ്മുകശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുകയാണ്.
ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് വളരെ വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം കടന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ നായബ് സിംഗ് സൈനി പിന്നിലാണ്.
