കൻവർ തീർത്ഥാടനത്തിലെ ഭക്ഷണശാലകളിൽ കടയുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ

Theheadlinesmalayalam

ന്യൂഡൽഹി: കൻവർ തീർത്ഥയാ​ത്രാ വ​ഴി​ക​ളി​ലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേ​ര് പ്ര​ദ​​ർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉ​ത്ത​ര​വ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരായ വിവിധ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ജഡ്ജിമാരായ ഋഷികേഷ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു.

അതേസമയം, ഏത് തരത്തിലുള്ള ഭക്ഷമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

വിവിധ വ്യക്തികൾ നൽകിയ ഹർജികളാണ് കോടതി പരി​ഗണിച്ചത്. തൃണമൂൽ കോൺ​ഗ്രസ് എം പി മഹുവ മൊയിത്രയും സന്നദ്ധ സംഘടനകളുമടക്കം സർക്കാർ ഉത്തരവുകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് വിഭാ​ഗീയത വളർത്താൻ കാരണമാകുമെന്നും ഒരു വിഭാ​ഗക്കാർക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കൽപിക്കാൻ സാഹചര്യം ഒരുക്കുമെന്നുമാണ് ഹർജിക്കാർ വാദിച്ചത്.

പരസ്യം ചെയ്യൽ

അതേസമയം, കൻവർ യാത്രക്ക് ഇന്ന് തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ​ഗം​ഗാജലം ശേഖരിക്കാൻ പോകുന്ന തീർത്ഥാടകർ നടക്കുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം അടക്കം ഏർപ്പെടുത്തിയതായി യുപി പൊലീസ് അറിയിച്ചു.

കൻവർ തീർത്ഥാടകർ യാത്ര ചെയ്യുന്ന മുസഫർ ജില്ലയിലെ വഴികളിലെ ഭക്ഷണ ശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി സർക്കാർ ഉത്തരവാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയെങ്കിലും മറ്റ് ജില്ലകളിലും യു പി സർക്കാർ സമാന നിർദേശം നൽകിയതോടെ വിവാദം ശക്തമായി. മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാന ഉത്തരവ് നൽകിയിരുന്നെന്ന വിവരവും പുറത്തുവന്നു.

പരസ്യം ചെയ്യൽ

Summary: The Supreme Court issued an interim stay on directives requiring eateries along the Kanwar Yatra route to display the names of their owners. However, the court stipulated that eateries must continue to mention the nature of the food being served.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment