അപകടം തുടർക്കഥയാകുന്ന ഷിരൂർ; ദുരന്ത ഭൂമി 15 വർഷം കവർന്നത് 19 ജീവനുകൾ

Theheadlinesmalayalam

ഉത്തര കന്നഡയിലെ അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള അന്വേഷണം ആറാം ദിവസവും പിന്നിടുന്നു. അങ്കോളയും കേരളവും തമ്മിൽ 700 കിലോമീറ്റർ അകലമുണ്ട്. NH66 ദേശീയ പാതയാണ് രണ്ട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നത്. ഇവിടെ വെച്ചാണ് അർജുനെ കാണാതാവുന്നതും. NH-66 പ്രധാനമായും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിലൂടെ കടന്നുപോകുന്നു. ചിലയിടങ്ങളിൽ അറബിക്കടലിൻ്റെ തീരത്തെ സ്പർശിക്കുന്നതായി കാണാം.

കർണാടകയിലെ മറവന്തേ, കേരളത്തിലെ തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളിൽ NH66 അറബിക്കടലിനരികേ പോകുന്നു. മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഈ ദേശീയപാത നീളുന്നു. നാഷണൽ ഹൈവേ 66 (മുമ്പ് NH-17 എന്ന നമ്പറിൽ) വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളെയും പട്ടണങ്ങളെയും പ്രധാന ഗ്രാമങ്ങളെയും ഇത് രീതിയിൽ ബന്ധിപ്പിക്കുന്നു.

പരസ്യം ചെയ്യൽ

ALSO READ: കർണാടക മണ്ണിടിച്ചിൽ; അർജുനെ കണ്ടെത്താനായില്ല; കനത്ത മഴയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു

ഈ പ്രദേശത്ത് ആദ്യമായല്ല മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് കാർവാറിൽ സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ റിപ്പോർട്ട് പ്രകാരം 2009 ഓക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിക്കുകയും 5 വീട് തകരുകയും ചെയ്തു. മഴക്കാലമായാൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് പതിവാണ്. 2024 ജൂലായ് 26നുണ്ടായ മണ്ണിടിച്ചിലിൽ 7 പേരാണ് മരണപ്പെട്ടത്. ദേശീയപാത 66-ലെ അശാസ്ത്രീയ റോഡ് നിർമ്മാണമാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് സംഭവത്തിൽ കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു.

പരസ്യം ചെയ്യൽ

ഈ മൺസൂൺ കാലത്ത് മണ്ണിടിച്ചിലിനെ തുടർന്ന് 10 പേർ ഇതിനോടകം മരണപ്പെട്ടതായി ദി ഹിന്ദു റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു. 2022ൽ റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കർണാടക ദുരന്ത നിവാരണ അതോറിറ്റി മണ്ണിടിച്ചിൽ പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി. 85 പേജ് അടങ്ങിയ ഈ രേഖയിൽ, കർണാടകയിലെ ഉരുൾപൊട്ടൽ അപകടസാധ്യത, നിരീക്ഷണം, പ്രവചനം, മുന്നറിയിപ്പ്, ഉരുൾപൊട്ടൽ പ്രവർത്തന പദ്ധതിയുടെ ആവശ്യകത, പ്രതിരോധം, തയ്യാറെടുപ്പ് നടപടികൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ഇ പദ്ധതി നടപ്പിലാക്കാനായി എത്രത്തോളം ധനം സമാഹരിക്കേണ്ടതായി വരും അതിന് ആവശ്യമായ മറ്റ് തയ്യാറെടുപ്പുകളെക്കുറിച്ചും അതിൽ പ്രതിപാദിച്ചിട്ടുണ്ട്.

പരസ്യം ചെയ്യൽ

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ)യും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ സമിതി(കെഎസ്എൻഎംഡിസി)യും നൽകിയ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്. കർണാടകയിലെ 29 താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 29,350.3 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള ഭൂവിസ്തൃതിയുടെ 15.30 ശതമാനത്തെയെങ്കിലും മണ്ണിടിച്ചിൽ ബാധിക്കുന്നതായാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്നും ​ദി ഹിന്ദു പറയുന്നു.

2009- 2021 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഉത്തര കന്നഡയിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായതെന്ന് മറ്റൊരു പഠനത്തിൽ പറയുന്നതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ കാലയാളവിൽ 439 ഉരുൾ പൊട്ടലാണ് ഉണ്ടായത്. തുടർന്ന് ശിവമോഗ (356), ചിക്കമംഗളൂരു (193), ഉഡുപ്പി (99), ദക്ഷിണ കന്നഡ (88), കുടക് (79) ), ഹാസൻ(18) എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. ഈ മണ്ണിടിച്ചിലുകൾ ജീവഹാനിക്കും വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായി. 2011ലെ സെൻസസ് പ്രകാരം അങ്കോള താലൂക്കിലെ ആകെ ജനസംഖ്യ 101,549 ആണ്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment