‘എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവ്’; നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇലോൺ മസ്ക്

Theheadlinesmalayalam

സമൂഹമാധ്യമമായ എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യൻ (10.02 കോടി) ആളുകളാണ് എക്സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ എക്‌സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് മോദിയെ അഭിനന്ദിച്ചു രംഗത്തെത്തി. ‘‘ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോക നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ!’’, എന്നാണ് ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചത്.

പരസ്യം ചെയ്യൽ

“എക്സിൽ നൂറു ദശലക്ഷം,ഊര്‍ജസ്വലമായ ഈ മാധ്യമത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഇതില്‍ നടക്കുന്ന ചര്‍ച്ചകളും വാഗ്‌വാദങ്ങളും ഉള്‍ക്കാഴ്കളും ആളുകളുടെ അംഗീകാരവും ക്രിയാത്മകമായ വിമര്‍ശനങ്ങളുമൊക്കെ വിലമതിക്കുന്നുവെന്നും മോദി കുറിച്ചു.

പരസ്യം ചെയ്യൽ

കഴിഞ്ഞ ആഴ്‌ചയാണ് എക്‌സിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. ജൂലൈ 14നാണ് എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത മോദി പങ്കുവച്ചത്. മുൻ അമേരിക്കന്‍  പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് നരേന്ദ്ര മോദി. 131 ദശലക്ഷം ഫോളോവേഴ്‌സാണ് ബറാക് ഒബാമയ്‌ക്കുള്ളത്.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment