‘സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യയാണെന്ന് കോവിഡിന് ശേഷം ലോകം മനസ്സിലാക്കി’; മോഹൻ ഭാഗവത്

Theheadlinesmalayalam

സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യയാണെന്ന് കോവിഡ് മഹാമാരിയ്ക്ക് ശേഷം ലോകം മുഴുവൻ മനസ്സിലാക്കിയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സനാതനധർമ്മം മനുഷ്യരാശിയുടെ ക്ഷേമത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനയായ വികാസ് ഭാരതി സംഘടിപ്പിച്ച ഗ്രാമതല തൊഴിലാളി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ വിവിധ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പരമ്പരാഗത രീതിയില്‍ വേരൂന്നിയ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതില്‍ അവയെല്ലാം പരാജയപ്പെട്ടു. കോവിഡിന് ശേഷം, സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യക്കുണ്ടെന്ന് ലോകം മനസ്സിലാക്കിയെന്നും ഭഗവത് പറഞ്ഞു.

പരസ്യം ചെയ്യൽ

“സനാതന സംസ്‌കാരവും ധർമ്മവും വന്നത് രാജകൊട്ടാരങ്ങളില്‍ നിന്നല്ല, മറിച്ച് ആശ്രമങ്ങളില്‍ നിന്നും വനങ്ങളില്‍ നിന്നുമാണ്. മാറുന്ന കാലത്തിനനുസരിച്ച്‌ നമ്മുടെ വസ്ത്രങ്ങള്‍ മാറിയേക്കാം, പക്ഷേ നമ്മുടെ സ്വഭാവം ഒരിക്കലും മാറില്ലെന്നും’’ ആർഎസ്‌എസ് മേധാവി പറഞ്ഞു. സമൂഹത്തിൻ്റെ ക്ഷേമത്തിനായി എല്ലാവരും അക്ഷീണം പ്രവർത്തിക്കണമെന്നും അദ്ദേഹം ഊന്നിപറഞ്ഞു.

ആദിവാസികൾ പിന്നോക്കാവസ്ഥയിൽ തുടരുകയാണെന്നും അവരുടെ ഉന്നമനത്തിനായി കൂടുതൽ പ്രവർത്തനം ആവശ്യമാണെന്നും ഭഗവത് ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് താൻ ഒരിക്കലും ആകുലപ്പെടുന്നില്ല. നിരവധി ആളുകൾ അതിൻ്റെ പുരോഗതിക്കായി കൂട്ടായി പ്രവർത്തിക്കുന്നുണ്ട്. അത് ഫലം കാണാതിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടേതായ സ്വഭാവമുണ്ട്. പലരും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ തന്നെ രാജ്യത്തിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട് ” ആർഎസ്എസ് മേധാവി പറഞ്ഞു.

പരസ്യം ചെയ്യൽ

നമ്മുടെ രാജ്യത്ത് 33 കോടി ദേവന്മാരെ വ്യത്യസ്തമായശൈലിയിൽ ആരാധിക്കുന്നുണ്ടെന്നും 3,800ലധികം ഭാഷകൾ ഇവിടെ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘നമുക്ക് വ്യത്യസ്തമായ ആരാധനാരീതികൾ ഉണ്ട്. കൂടാതെ ഭക്ഷണ ശീലങ്ങള്‍ പോലും വ്യത്യസ്തമാണ്. എന്നാല്‍, നമ്മുടെ മനസ്സ് ഒന്നാണ്. മറ്റ് രാജ്യങ്ങളില്‍ ഈ ഐക്യം കണ്ടെത്താനാകില്ലെന്നും’’ അദ്ദേഹം അഭിപ്രായപ്പെട്ടു..

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment