കർണ്ണാടകയിലെ മണ്ണിടിച്ചിൽ; അങ്കോളയിലെ ലോറിയുടെ സ്ഥാനം റഡാര്‍ കണ്ടെത്തിയെന്ന് സൂചന

Theheadlinesmalayalam

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചലിൽ വഴിത്തിരവ്. ലോറിയുടെ ലൊക്കേഷൻ റഡാറിൽ കണ്ടെത്തിയതായി സൂചന. എത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കിൽ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തിൽ വിവരം ലഭ്യമല്ല. പല ഭാ​ഗങ്ങളിൽ നിന്നും മണ്ണ് മാറ്റിയതിന് ശേഷമേ ലോറി പുറത്തേക്കെടുക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. അർജുനെ കൂടാതെ, മറ്റ് രണ്ട് പേരും കണ്ടെത്താനുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോറിയുടെ മുകളിലായുള്ള മണ്ണ് നീക്കാൻ ആരംഭിച്ചു.

പരസ്യം ചെയ്യൽ

ഇന്നലെ രാത്രി ഒൻപതു മണിക്ക് നിർത്തിവച്ച തെരച്ചിൽ രാവിലെ ആറരയോടെയാണ് പുനരാരംഭിച്ചത്. എൻഡിആർഎഎഫിന്റെയും നേവിയുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ആയിരുന്നു ദേശീയപാത 66ൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിർത്തിയിട്ട ഇന്ധന ടാങ്കർ ഉൾപ്പടെ നാല് ലോറികൾ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു.ചായക്കടയുടെ മുന്നിൽനിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പടെ ഏഴുപേർ അപകടത്തിൽ മരിച്ചിരുന്നു.

പരസ്യം ചെയ്യൽ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് news 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source

Share This Article
Leave a comment