കാഴ്ച കാണാൻ ആരും എത്തേണ്ടാ; ഈങ്ങാപ്പുഴയിൽ പോലീസ് പരിശോശന കർശനമാക്കി

Theheadlinesmalayalam

വയനാട്: ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തനത്തിനു തടസ്സമില്ലാതിരിക്കാൻ കർശന നടപടികളുമായി പോലീസ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരത്തിലേക്ക് കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു. താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഈങ്ങാപ്പുഴയിൽ പോലീസ് തടഞ്ഞു പരിശോധിക്കും. സൈന്യത്തിൻ്റെയും രക്ഷാപ്രവർത്തകരുടെയും വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നതിനും അത്യാവശ്യ യാത്രക്കാർക്ക് തടസ്സം ഇല്ലാതിരിക്കാനും വേണ്ടിയാണ് നടപടി.

യന്ത്ര സഹായത്തോടെയാണ് മൂന്നാം ദിവസത്തെ തെരച്ചിൽ. പതിനഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ കഴിഞ്ഞ ദിവസം  രാത്രയോടെ മുണ്ടക്കൈയിൽ എത്തിച്ചിരുന്നു. തകർന്ന വീടുകൾ ഉയർത്തി ആളുകൾ ഉണ്ടയോയെന്ന് പരിശോധിക്കും. ചാലിയാറിലും തെരച്ചിൽ പുനഃരാരംഭിച്ചു.

ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമി മുഖ്യമന്ത്രി പിണറായി വിജൻ സന്ദർശിച്ചു . വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.

Share This Article
Leave a comment