ആദ്യ മെട്രോ വന്ദേഭാരത് ട്രയൽ റൺ ആരംഭിച്ചു

Theheadlinesmalayalam

ചെന്നൈ: രാജ്യത്തെ ആദ്യ മെട്രോ വന്ദേഭാരത് പതിപ്പിൻ്റെ ട്രയൽ റൺ ചെന്നൈ ബീച്ചിനും കാട്പാഡിക്കുമിടയിൽ ആരംഭിച്ചു. റെയിൽവേ സുരക്ഷാ ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ട്രയൽ റൺ നടക്കുന്നത്. രാവിലെ 9.30-ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ട്രയൽ റൺ 10.10-ന് വില്ലിവാക്കത്ത് എത്തി. അഞ്ച് മിനിറ്റ് സ്റ്റോപ്പിന് ശേഷം, കാട്പാടിയിലേക്ക് തിരിച്ചു, ​​മെമുവിന് പകരം വരുന്ന ഈ ട്രെയിൻ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തതാണ്. പാൻട്രി കാർ ഒഴികെയുള്ള വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ സൗകര്യങ്ങൾ ഇതിലുണ്ടായിരിക്കും.

ഈ വന്ദേ മെട്രോ ട്രെയിൻ പ്രധാന നഗരങ്ങൾക്കിടയിൽ ഓടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വന്ദേ മെട്രോ റെയിൽ പരമാവധി 250 കിലോമീറ്റർ ദൂരത്തിൽ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വന്ദേ മെട്രോ ട്രെയിനുകൾക്ക് 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. വന്ദേ ഭാരത് ട്രെയിനിന്‍ സമാനമായി, സിസിടിവി നിരീക്ഷണ ക്യാമറകൾ തുടങ്ങിയ ഹൈടെക് സൗകര്യങ്ങളോടെയാണ് ഈ കോച്ചുകൾ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഈ ട്രെയിനിൻ്റെ ഓരോ കോച്ചിലും 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജൂലൈയിൽ മാത്രം ഒരു കോടിയോളം പേരാണ് ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്. അതേസമയം, എല്ലാ മാസവും യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്തുന്നതിനാൽ ചെന്നൈ മെട്രോ യാത്രക്കാർക്കിടയിൽ പുതിയ സർവീസ് ഹിറ്റായി മാറുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

Share This Article
Leave a comment