ഏഷ്യാനെറ്റ് മൂന്നാം സ്ഥാനത്ത്; ബാര്‍ക് റേറ്റിംഗില്‍ റിപ്പോർട്ടർ രണ്ടാം സ്ഥാനത്ത്

Theheadlinesmalayalam

റേറ്റിംഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ട്വന്റിഫോര്‍. പുതിയ ബാര്‍ക് റേറ്റിംഗില്‍ ട്വന്റിഫോര്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 60 ആഴ്ചകിലെ വാര്‍ത്താ പകലുകളില്‍ ട്വന്റിഫോര്‍ ഒന്നാമതാണ്. ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക്) പുറത്തുവിട്ട 33-ാം ആഴ്ചയിലെ കണക്കുകള്‍ പ്രകാരം ട്വന്റിഫോര്‍ ന്യൂസ് 157.3 പോയിന്റുകളുമായി മുന്നിട്ടുനില്‍ക്കുകയാണ്.രണ്ടാം സ്ഥാനത്ത് സ്ഥാനത്ത് റിപ്പോർട്ടർ ടി.വി യാണ്. 12.59 പോയിന്റ് ആണ് റിപ്പോർട്ടർ ടി.വിക്ക് കൂടിയത്. ഇപ്പോഴത്തെ റേയിറ്റിംഗ് 149.13 ആണ്.

വാര്‍ത്തകളുടെ അവതരണത്തിലും വൈവിധ്യത്തിലും കാലാനുസൃതമായ വ്യത്യസ്ത കൊണ്ടുവന്ന ട്വന്റിഫോറിന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമാണ് റേറ്റിംഗിലെ ഈ അപരാജിത കുതിപ്പ്. ഏറ്റവും പിന്നിൽ മീഡിയാ വൺ ആണ്. അടുത്ത ആഴ്ച റിപ്പോർട്ടർ ടി.വി ഒന്നാം സ്ഥാനത്ത് എത്തുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.

Share This Article
Leave a comment