ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; തെറ്റായ വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെഎസ്ഇബി

Theheadlinesmalayalam

എ ബി സി മലയാളം യുട്യൂബ് ചാനലിനെതിരെ നിയമനടപടിയുമായി കെ എസ് ഇ ബി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കെ എസ് ഇ ബി നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി എ ബി സി മലയാളം ന്യൂസ് വ്യാജപ്രചാരണം നടത്തിയയെന്നാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാര്‍ത്ഥ വസ്തുതകള്‍ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്ന് കാണിച്ചാണ് ചാനല്‍ നടത്തിപ്പുകാരായ വടയാര്‍ സുനില്‍, ജി സിനുജി എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.

‘കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങള്‍ അറിയുന്നുണ്ടോ’ എന്ന ശീര്‍ഷകത്തില്‍ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവര്‍ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയതെന്നാണ് കെ എസ് ഇ ബി പറയുന്നത്. കെ എസ് ഇ ബി നല്‍കുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങള്‍ ഒന്നൊന്നായി പരാമര്‍ശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമര്‍ശങ്ങള്‍ക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

Share This Article
Leave a comment